ദുബായിൽ സ്വർണ വില സർവകാല റെക്കോർഡിലേക്ക്


 ദുബായ്: സ്വർണം ഗ്രാമിന്  4.5 ദിർഹത്തിന്റെ വർധന വന്നതോടെ സ്വർണ വില സർവകാല റെക്കോർഡിലേക്ക്. 24 കാരറ്റിന് 286.25 ദിർഹവും 22 കാരറ്റിന് 265 ദിർഹവുമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 256.76 ദിർഹം. 18 കാരറ്റിന് 220. ഗോൾഡ് ഔൺസിന് 2350.75 ഡോളറായി. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം ശേഖരിക്കാൻ തുടങ്ങിയത് വില കൂടാൻ കാരണമായി. ചൈന സെൻട്രൽ ബാങ്ക് മാർച്ചിൽ മാത്രം 1.6 ലക്ഷം ട്രോയി ഔൺസ് (50 ലക്ഷം ഗ്രാം) സ്വർണമാണ് വാങ്ങിയത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ കുറവു വരുത്തുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില കയറിയത്.


Post a Comment

Previous Post Next Post