തച്ചമ്പാറ:കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം കേരളത്തിലെ ആരോഗ്യവകുപ്പ് വെന്റിലേറ്ററിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് തച്ചമ്പാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ വ്യക്തിപൂജ നടത്താനും പാദസേവ നടത്താനും മാത്രമേ ആരോഗ്യമന്ത്രിക്ക് കഴിയുന്നുള്ളൂ.ഈ കപ്പൽ ആടി ഉലയില്ലെന്നും ഇതിനൊരു കപ്പിത്താൻ ഉണ്ടെന്നും പറഞ്ഞ് ഇപ്പോൾ മുങ്ങുന്ന അവസ്ഥയിലാണ്.കേരളത്തിന്റെ ആരോഗ്യമേഖലയെ കുറിച്ച് വർണ്ണിക്കുന്നവർക്ക് പോലും കേരളത്തിൽ ചികിത്സ നടത്താൻ ഭയമാണ്.രോഗികൾ ആശുപത്രിയിൽ കിടന്നാൽ കെട്ടിടം ഇടിഞ്ഞുവീഴുന്നു. ശസ്ത്രക്രിയകൾ പരസ്പരം മാറിപ്പോകുന്നു.മരുന്ന് മാറിനൽകുന്നു. ആശുപത്രികളിൽ അവശ്യമരുന്നുകളില്ല. എവിടെയും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമില്ല.നിപ പോലുള്ള മാരകരോഗങ്ങൾ തിരിച്ചെത്തുന്നു.നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ശിവരാജേഷ്,ജോർജ് തച്ചമ്പാറ,സിർളി ജോസ്, ചാർലി ജോസ്, കുര്യാക്കോസ് കഞ്ഞിയംകുന്നേൽ, തങ്കച്ചൻ മുണ്ടക്കൽ, ശങ്കരനാരായണൻ, അഡ്വ.ജയൻ തോമസ്, ടോമി പഴുക്കക്കുടി തുടങ്ങിയവർ സംസാരിച്ചു
Post a Comment