കല്ലടിക്കോട്:എ ജി കെ പി സിനിമാസ് അവതരിപ്പിക്കുന്ന പ്രത്യേക ഫാമിലി ഹിറ്റ് 'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' എന്ന ചിത്രത്തിലേയ്ക്കുള്ള ഒഡിഷൻ ആരംഭിച്ചു. വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഒഡിഷൻ നടത്തുന്നത്.കല്ലടിക്കോട് ബാല സിനിമാസ് സമീപത്തുള്ള,റോസ് വില്ല ഓഫീസിൽ ആണ് ഒഡിഷൻ നടത്തിയത്. സംസ്ഥാനത്തിന്റെ നാനാദിക്കിൽ നിന്നായി അഞ്ഞൂറോളം പേർ ടൈറ്റിൽ റിലീസ് ചടങ്ങിലും ഒഡിഷൻ പരിപാടിയിലും പങ്കെടുത്തു. സംവിധായകൻ ആന്റണി ജോർജ് നേരിട്ടാണ് നടീനടന്മാരെ തെരഞ്ഞെടുക്കുന്നത്. നാടകപ്രവർത്തകരും നാടൻ പാട്ട്,മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഒഡിഷനിൽ പങ്കെടുത്തു.കല്ലടിക്കോട്, അട്ടപ്പാടി,മലമ്പുഴ പോലുള്ള പ്രകൃതി ശാലീനതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുക.നാട്ടു പ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.ഇന്നലെകളെക്കുറിച്ചുള്ള വീണ്ടുവിചാരവും ഇന്നിനെക്കുറിച്ചുള്ള ആകാംക്ഷകളും നാളെയെക്കുറിച്ചുള്ള പ്രത്യാശയും വീടകത്തിന്റെ പശ്ചാത്ത ലത്തിൽ ഗ്രാമീണ തനിമയിൽ ആവിഷ്‌ക്കരിക്കുന്നതാണ് 'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ'.കലയുടെ പല ജീവിതങ്ങൾ ആവിഷ്‌ക്കരിച്ച ആന്റണി ജോർജ് ആണ് ചിത്രത്തിന്റെ സംവിധാനം. ഷാജി ഏലൂർ,ബൈജു ചാലക്കുടി,സുശീല രാജൻ,ശ്രീലത നായർ കൊല്ലം,ജോസഫ് സുധീർ, നൈജോ ആലുവ, ഷിൻസൺ മാള,തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പേർ ടൈറ്റിൽ റിലീസ് ചടങ്ങിൽ പങ്കെടുത്തു.ക്യാമറ:ജിജോ ഭാവചിത്ര,എഡിറ്റിങ്:സ്റ്റീഫൻ ഗ്രാന്റ്,അസോസിയേറ്റ് ഡയറക്ടർ എം.രമേശ് കുമാർ,പി ആർ ഒ:സമദ് കല്ലടിക്കോട്.കൂടുതൽ വിവരങ്ങൾക്ക്:9562204189,79075 56339
'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' എന്ന ചിത്രത്തിലേയ്ക്കുള്ള ഒഡിഷൻ ആരംഭിച്ചു ടൈറ്റിൽ റിലീസ് നടത്തി
Samad Kalladikode
0
Tags
സിനിമ വിശേഷങ്ങൾ
Post a Comment