പാലക്കാട്:മീഡിയ രാവൺ സംഘടിപ്പിച്ച ഏകദിന മൊബൈൽ ഫോൺ ഫിലിം മേക്കിങ് ക്യാമ്പ് പാലക്കാട് പ്രയാഗ കോളേജിൽ നടന്നു.കോളേജ് ചെയർമാൻ സന്ദീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.നൂതന ക്യാമറ സംവിധാനങ്ങൾ, സ്റ്റൈലിഷ് ഡിസൈനുകൾ, ശക്തമായ പ്രകടന സവിശേഷതകൾ എന്നിവയാൽ നല്ല ക്യാമറകളെ വെല്ലുന്ന ക്വാളിറ്റിയിൽ സ്മാർട്ട് ഫോണുകൾ ഇറങ്ങുന്ന കാലത്ത്,മൊബൈലിൽ വിഡിയോയും ഷോർട്ട് ഫിലിമും അനായാസം ഷൂട്ട് ചെയ്ത് സിനിമയെടുക്കാം.സിനിമക്കുള്ള പ്രമേയം എങ്ങനെ കണ്ടെത്താം,സാങ്കേതികത എന്ത്,എഡിറ്റിങ് എങ്ങനെ പൂർത്തിയാക്കാം, തുടങ്ങിയ അനേകം വിഷയങ്ങളിൽ അറിവ് പകരുന്നതും പ്രായോഗിക പരിശീലന പാഠങ്ങളുടെയും സങ്കലനമായി ക്യാമ്പ്.സൗത്ത് ഇന്ത്യയിലെ പ്രശസ്ത മൊബൈൽ ഫിലിം മേക്കിങ് ട്രെയിനർ അമുദന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വ്യത്യസ്ത തൊഴിൽ മേഖകളിൽ പ്രവർത്തിക്കുന്നവർ ക്യാമ്പിൽ പങ്കെടുത്തു.പരസ്യ,സിനിമ നിർമ്മാണത്തിന് പുറമെ മീഡിയ രാവൺ പ്രൊഡക്ഷന്റെ നേതൃത്വത്തിൽ സ്ക്രിപ്റ്റിംഗ്,ഫിലിം മേക്കിങ്,ആക്ടിങ് വർക്ക്ഷോപ്പുകൾ പോലുള്ള പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്നും ഇത്തരം മേഖലകളിൽ അഭിരുചിയുള്ളവർക്ക് മീഡിയ രാവൺ ഫിലിം സ്കൂളിന്റെ ഭാഗമാവാൻ അവസരം നൽകുമെന്നും മീഡിയ രാവൺ എം ഡി യും ക്യാമ്പ് ഡയറക്ടറുമായ മുഹമ്മദ് സാദിക്ക് അറിയിച്ചു.അവന്തിക മേനോൻ, രതീഷ് കക്കോട്ട്,അനിൽ ഹരൻ എന്നിവർ ക്യാമ്പ് സംഘാടകരായി പ്രവർത്തിച്ചു.
Post a Comment