തച്ചമ്പാറ: ദേശീയ ഗ്രന്ഥശാലബാലവേദിയുടെ നേതൃത്വത്തിൽ വിജയോത്സവം ആഘോഷിച്ചു. മുഴുവൻ എപ്ലസ് നേടിയ പ്ലസ് ടു , യുഎസ്എസ് വിദ്യാർഥികളെയാണ് അനുമോദിച്ചത്. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മറ്റിയംഗം കെ.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻറ് എം.എൻ.രാമകൃഷ്ണപിള്ള അധ്യക്ഷനായി. റിയോണ ഷിബി, ഗ്രന്ഥശാലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ, സൗമ്യ മനോജ്,പി.സുരേന്ദ്രൻ, കെ.രാമൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് സിനിമ പ്രദർശനം ഉണ്ടായി.
Post a Comment