മെഗാ പായസ ചലഞ്ചിലൂടെ ദയ നിർമിക്കുന്നത് അഞ്ചു വീടുകൾ. മണികണ്ഠന്റെ ദയാ ഭവനത്തിന് കുറ്റിയടിച്ചു

 


മണ്ണാർക്കാട്:ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 25-മത് ദയാഭവനമായ മണികണ്ഠനൊരു ദയാഭവനത്തിൻ്റെ കുറ്റിയടിക്കൽ ചടങ്ങ് നടത്തി.മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേഷൻ ഓഫീസർ എം.പുരുഷോത്തമൻ കുറ്റിയടിക്കൽ നടത്തി.ദയ സ്ഥാപക ചെയർമാൻ ഇ.ബി.രമേഷ് അധ്യക്ഷനായി.  കിഴക്കേക്കര കേശവദാസ് നായർ-മല്ലിക ദമ്പതികൾ അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം സൗജന്യമായി നൽകിയ നാല്പതു സെന്റ് സ്ഥലത്താണ് ഗൃഹാരംഭം കുറിച്ചത്.ദയ പായസ ചാലഞ്ചിൽ പ്രഖ്യാപിച്ച അഞ്ചു വീടുകളിൽ നാലാമത് ഭവനമാണിത് . ദയാഭവന പദ്ധതിയിലേക്ക് ടി ബി നെടുങ്ങാടി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വക അര ലക്ഷം രൂപ ട്രസ്റ്റ് സെക്രട്ടറി കൂടിയായ എം.പുരുഷോത്തമൻ ചടങ്ങിൽ വച്ച് കൈമാറി.  അഞ്ചു വർഷം മുമ്പ് വൃക്കമാറ്റിവച്ച മണ്ണാർക്കാട് അരയങ്ങോട് സ്വദേശി മണികണ്ഠനാണ് ദയാഭവനം നിർമ്മിച്ചു നൽകുന്നത്.ദയയ്ക്ക് സമർപ്പിച്ച 40 സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന ആദ്യ ദയാഭവനമാണിത്.കൂടുതൽ കർമ പദ്ധതികൾ നടപ്പാക്കുന്ന ഇവിടെ 'ദയ ഗ്രാമം' എന്ന് നാമകരണം ചെയ്തു.ദയാഭവനങ്ങളുടെ ശിൽപി പാലപ്പുറം വാസ്തുശാസ്ത്ര കൺസ്ട്രക്ഷൻസ് ഉടമ രാജേഷ് പാലപ്പുറമാണ് ഈ ദയാഭവനവും ഒരുക്കുന്നത്.  ദയ വൈസ് ചെയർമാൻ ശങ്കർജി കോങ്ങാട്,കൺവീനർ കീടത്ത് ഫിറോസ്,ഷൈനി രമേഷ്,ശോഭ തെക്കേടത്ത്,രാജലക്ഷ്മി ടീച്ചർ,സുബൈർ തുടങ്ങിയവർ കുറ്റിയടിക്കൽ ചടങ്ങിൽ സംസാരിച്ചു

Post a Comment

Previous Post Next Post