കല്ലടിക്കോട് ജിഎംഎൽ പി സ്കൂളിൽ പലഹാരമേള ശ്രദ്ധേയമായി

 

കല്ലടിക്കോട് : ജിഎംഎൽപി സ്കൂളിൽ പലഹാരമേള ഒരുക്കി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ യുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നാണ് വ്യത്യസ്ഥമായ പലഹാരങ്ങൾ ഒരുക്കി, സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചത്. പിടിഎ പ്രസിഡൻറ് എം.എ.ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. പ്രധാനധ്യാപകൻ പി.സൈതാലി അധ്യക്ഷനായി.അധ്യാപകരായ സി.എം.റൈഹയാനത്ത്, കെ.നിഷ,  വി.കെ.ഇന്ദു,പി.അർച്ചന, ഇ.എം.റാബീന,വി.പി.വിജകുമാർ,എ.വിജയകുമാരൻ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم