വളഞ്ഞപാലം ആർക്കഅനുകൂല്യം? വളഞ്ഞപാലത്ത് ഭരണസമിതി അധ്യക്ഷന്മാരുടെ നേർക്കുനേർ പോരാട്ടം

 

 തച്ചമ്പാറ: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് വളഞ്ഞപാലത്ത് നിലവിലെ ഭരണ സമിതിയിൽ അധ്യക്ഷന്മാരായവരുടെ നേർക്കുനേർ പോരാട്ടം. എൽ ഡി എഫ് ഭരണ സമിതിയിൽ നാല് വർഷം അധ്യക്ഷനായ ഒ നാരായണൻ കുട്ടിയും (സി പി എം) ഉപ തിരഞ്ഞെടുപ്പിലെ പരാജയങ്ങളിലൂടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് എൽ ഡി എഫ് അധ്യക്ഷന്റെ രാജിയെ തുടർന്ന് അധ്യക്ഷനായ നൗഷാദ് ബാബുവും (കോൺഗ്രസ് ) തമ്മിലാണ് പ്രധാന മത്സരം. രാഷ്ട്രീയ പോരാട്ടങ്ങൾ ഏറെ നടക്കുന്ന തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ ഒരേ ഭരണസമിതിയെ നയിച്ചവരുടെ പോരാട്ടം ശ്രദ്ധേയമാണ്.

Post a Comment

أحدث أقدم