ഉപ്പുകൊണ്ട് ഗാന്ധി ചിത്രം വരച്ച അമൽ സ്കൂളിന് ടാലന്റ് വേർഡ് റെക്കോർഡ്


 പുന്നയൂർക്കുളം :രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ  156 ആംഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ചമ്മനൂർ  അമൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  10,000 കിലോഉപ്പുകൊണ്ട് നിർമ്മിച്ച 12052 ചതുരശ്ര അടി വിസ്തീർണത്തിലുള്ള മഹാത്മാഗാന്ധിയുടെ ഛായചിത്രം 'ബിഗ്ഗെസ്റ്റ് സാൾട്ട് പോട്രേറ്റ് ഓഫ് മഹാത്മ ഗാന്ധി' ടാലന്റ് റെക്കോർഡ് ബുക്കിന്റെ  വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.ഗുരുവായൂർ എംഎൽഎഅക്ബർ ഉദ്ഘാടനം ചെയ്ത വേദിയിൽടാലന്റ് റെക്കോർഡ് ബുക്ക് അജൂടി കേറ്ററും ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സിന്റെ  സംസ്ഥാന പ്രസിഡണ്ടുമായ ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സർട്ടിഫിക്കറ്റ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, സ്കൂൾ മാനേജ്മെന്റ് ചെയർമാൻഅലി പഷ്ണത്ത് കായിൽ എന്നിവർക്ക് കൈമാറി.ഗുരുവായൂർ എ.സി.പി പ്രേമാനന്ദ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.അമൽ ഇംഗ്ലീഷ് സ്കൂളിലെ ചിത്രകല അധ്യാപകൻ പ്രജിത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും,അധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫ്എന്നിവർ ഉൾപ്പെടെ1524 ചേർന്ന് 6 മണിക്കൂർ കൊണ്ടാണ് ഉപ്പു കൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഭീമാകാര ചിത്രം വരച്ചു തീർത്തത്.പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ,പിടിഎ പ്രസിഡന്റ് ഷഹീർ,മാനേജ് കമ്മിറ്റി അംഗങ്ങളായ ഐ.പി.അബ്ദു റസാഖ്,ഹുസൈൻ ചെറുവത്തൂർ,അബ്ദു റസാഖ്, ബക്കർ,ഹനീഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

أحدث أقدم