വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പറമ്പിക്കുളത്ത് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി


പാലക്കാട്‌:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പറമ്പിക്കുളം ടൈഗർ റിസർവ്,സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഊരറിവ് -ഗ്രാമീണ സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ചെയ്യുന്നത്.ഗ്രാമീണ സഹവാസ ക്യാമ്പിന്റെയും, പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നിതീഷ് കുമാർ ഐഎഫ്എസ് നിർവഹിച്ചു.സോഷ്യൽ വർക്കേഴ്സ് ഇന്ത്യ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുങ്കം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധിൻ ജയകുമാർ, പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.മാർ ഏലിയാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാരായ ഇ.ആർ.ഹരിത,രേഖ മരിയ ബിജു,സ്വിസ് കോർഡിനേറ്റർമാരായ സി.പ്രശാന്ത്, ആർ.രാഗേഷ് സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളായ ആൽബിൻ സാബു, ഏയ്ഞ്ചൽ മേരി മാർട്ടിൻ,അനൽ പോൾ,അബിയ പൗലോസ് എന്നിവർ സംസാരിച്ചു. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പ്ലാസ്റ്റിക് നിർമാർജ്ജനയത്നം, സുങ്കം സ്കൂൾ സൗന്ദര്യവൽക്കരണം, പ്രകൃതി സംരക്ഷണ തെരുവ് നാടകം, ഫ്ലാഷ്മോബ്,ബ്രഷ് വുഡ് തടയണ നിർമാണം, പ്രകൃതിപഠന ക്ലാസുകൾ,മാനസിക ആരോഗ്യ പരിശീലനം തുടങ്ങി  വ്യത്യസ്ത പരിപാടികളാണ് പറമ്പിക്കുളത്ത് സംഘടിപ്പിക്കുക.

Post a Comment

أحدث أقدم