പോഷകാഹാരങ്ങളുടെ കലവറ തീർത്ത് അംഗൻവാടി ജീവനക്കാർ

 

തച്ചമ്പാറ:രാഷ്ട്രീയ പോഷൻ മാഹ്-2025 ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട് ഐസിഡിഎസ് തച്ചമ്പാറ പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർ അംഗൻവാടി ജീവനക്കാർ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു.സൂപ്പർവൈസർ അനില സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടിയുടെ അധ്യക്ഷതയിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ നൗഷാദ് ബാബു ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പോഗ്രാം ഓഫീസർ മിനി മുഖ്യപ്രഭാഷണം നടത്തുകയും രേഷ്മ (ജെ പി എച്ച് എൻ) ക്ലാസ് നയിക്കുകയും ചെയ്തു.അമൃതം,കോറ,ഗോതമ്പ് എന്നിവ കൊണ്ട് നിരവധി വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യ പ്രദർശനം അംഗൻവാടി ജീവനക്കാർ പരിപാടിയിൽ പ്രദർശിപ്പിച്ചു.മണ്ണാർക്കാട് സി ഡി പി ഒ സ്വപ്ന,പഞ്ചായത്ത് അംഗങ്ങളായ ഐസക് ജോൺ,ഒ നാരായണൻകുട്ടി,തനൂജ, അബൂബക്കർ,മറ്റു മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.മണ്ണാർക്കാട് ഐസിഡിഎസ് സൂപ്പർവൈസർ രജനി നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم