'ബ്യൂട്ടിപാർലറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ നിയന്ത്രണം വേണം' കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി


പാലക്കാട്‌ :കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം പാലക്കാട് ഗസാലഹോട്ടൽ-രാധാ നാരായണൻ നഗറിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  അച്യുതൻ.ടി.കെ. ഉദ്ഘാടനം ചെയ്തു.കെ ബി എ ജില്ല പ്രസിഡന്റ് രേഖ മോഹൻ അധ്യക്ഷയായി. ബ്യൂട്ടിപാർലറുകൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കണം.സർക്കാർ നിയന്ത്രണത്തിൽ ബ്യൂട്ടീഷൻ സ്ഥാപനങ്ങൾ നിരവധി ഉണ്ടെങ്കിലും, അടിസ്ഥാന കോഴ്സുകളോ അംഗീകൃത നിയമമോ പാലിക്കാതെയാണ് മിക്ക ബ്യൂട്ടീപാർലറും പ്രവർത്തിക്കുന്നത്.ഇതു സംബന്ധിച്ച നിരവധി പരാതികൾ ഉപഭോക്തൃ ഫോറത്തിൽ എത്തുന്നുണ്ട്.ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.ബ്യൂട്ടീഷ്യൻമേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽ സുരക്ഷിതത്വം നൽകുന്നതിനും ബന്ധപ്പെട്ട അധികാരികൾ സന്നദ്ധമാവണമെന്നും സമ്മേളനത്തിൽ സംസാരിച്ചവർ പറഞ്ഞു.  വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹനൻ പതാക ഉയർത്തി.മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും,കെ ബി എ സെക്രട്ടറിയായിരുന്ന രാധാനാരായണന്റെയും നിര്യാണത്തിൽ അനുശോചിച്ചു. അസോസിയേഷൻ സെക്രട്ടറി മഞ്ജു രാജ്കുമാർ പ്രമേയം അവതരിപ്പിച്ചു.ഷെർലി സജി, മോഹൻകുമാർ,അജിത സന്തോഷ്,ഷീജ രാജേഷ്,,രജനി സതീഷ്,സുനിത,വിദ്യ തുടങ്ങിയവർ സംസാരിച്ചു.രേഖ മോഹനൻ (ജില്ല പ്രസിഡന്റ്),അജിത സന്തോഷ്‌ (സെക്രട്ടറി),ഷീജ രാജേഷ് (ട്രഷറർ),വിജയകുമാരി, ഉണ്ണികൃഷ്ണൻ,വിജി തോമസ്,വനിത (വൈസ് പ്രസിഡന്റ്),വിദ്യ,വിജി തോമസ്, സൗമ്യ,സുനിത (ജോ. സെക്രട്ടറിമാർ).അജീഷ്,ഷീജ,അനിത, സ്മിത,സാവിത്രി,ശ്രീലത, വനജ,സന്ധ്യ(ജില്ല കമ്മിറ്റി)എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. വിജയകുമാരി സ്വാഗതവും സൗമ്യ നന്ദിയും പറഞ്ഞു

Post a Comment

أحدث أقدم