ഗൂളിക്കടവ്:അട്ടപ്പാടിയുടെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉന്നതമായ പ്രാധാന്യമാണ് അർബൻ ഗ്രാമീൺ സൊസൈറ്റി നൽകുകയെന്നും കർഷകർക്ക് സഹായകമായ ലോണുകളും സ്കീമുകളും പ്രത്യേകം നടപ്പാക്കുമെന്നും യു ജി എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അജിത്ത് പാലാട്ട് മാധ്യമങ്ങൾക്ക് മുമ്പാകെ പറഞ്ഞു.അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോൺ ഗൂളിക്കടവ് ബ്രാഞ്ച് അഡ്വ.എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മണ്ണാർക്കാട് ആസ്ഥാനമായി കഴിഞ്ഞ അഞ്ചുവർഷത്തോളമായി തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട് ജില്ലകളിൽ ഇരുപതോളം ബ്രാഞ്ചുകളുമായി പ്രവർത്തിക്കുന്നു.ഈ സാമ്പത്തിക വർഷത്തിൽ അമ്പത് ബ്രാഞ്ചുകളാണ് അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പുതിയ ശാഖകളായി ആരംഭിക്കുന്നത്. അട്ടപ്പാടിയുടെ വാനമ്പാടി ദേശീയ അവാർഡ് കരസ്ഥമാക്കിയ നഞ്ചിയമ്മ ലോക്കർ റൂം ഉത്ഘാടനവും,അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മൺ ക്യാഷ് കൗണ്ടർ ഉത്ഘാടനവും,കേന്ദ്ര ക്വാളിറ്റി കൗൺസിൽ അംഗം വർഗീസ് കുര്യൻ ആദ്യ നിക്ഷേപ സ്വീകരണവും നടത്തി.സാമൂഹ്യ സംസ്ക്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
إرسال تعليق