പാലക്കാട്: സിനിമയില്‍ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേര്‍ മലയാള സിനിമയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്. ഇപ്പോഴിതാപുതുമുഖ നടനായ സൂരജ് സുകുമാർ മലയാള സിനിമയില്‍ സജീവമാകുന്നു. പതിനാല് വര്‍ഷത്തിലേറെയായി ടെക്നോ പാര്‍ക്കിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ് സൂരജ് സുകുമാർ ജോലിത്തിരക്കിനിടയിലും സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന സൂരജ് മലയാളത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന സൂരജ് തന്റെ സിനിമ വിശേഷങ്ങൾ പറയുന്നു,
ആദ്യമായി ഞാൻ അഭിനയിച്ച സിനിമയിൽ നല്ല വേഷമായിരുന്നു. പക്ഷേ അത് റിലീസായി എല്ലാവരും ഒന്ന് അറിഞ്ഞു വരുന്ന സമയത്ത് എനിക്ക് ഒന്ന് രണ്ട് നല്ല സിനിമകളും ലഭിച്ചിരുന്നു പക്ഷേ ,ആ സമയത്ത് കോവി ഡ് കാരണം സിനിമകൾ ഒന്നും നടന്നില്ല.നിലവിൽ വീണ്ടും സിനിമകളിലൊക്കെ ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര അക്കാദമി നിർമ്മിച്ച 'ഡിവോഴ്സ് 'എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. അങ്കം അട്ടഹാസത്തിൽ :''വെട്ടുളി 'എന്ന് പറയുന്ന ഒരു ക്യാരക്ടറാണ് ചെയ്യുന്നത്.ഷൈൻ ടോം ചാക്കോയുടെ കൂടെയും മാധവ് സുരേഷിനെതിരെയും നിൽക്കുന്ന ഒരു കാരക്റ്ററാണ്. സിനിമയിലേക്ക് കാസ്റ്റ് ചെയ്തത് സംവിധായകൻ സുജിത്തേട്ടൻ ( സുജിത്ത് എസ് നായരും ) നിർമാതാവ് അനിൽകുമാറേട്ടനും ചേർന്നാണ്. നിർമ്മാതാവായ അനിലേട്ടനും കൂടെ ചേർന്നാണ് സുജിത്തേട്ടനൊപ്പം ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, മലയാളത്തിൽ നിന്ന് അവസരങ്ങൾ വരുന്നുണ്ട്.നല്ല ചിത്രങ്ങളുടെ ഭാഗമാവുക,നല്ല കഥാപാത്രങ്ങൾ ചെയ്യുക. അതാണ് സൂരജിന് അഗ്രഹം.ഇതിനിടയിൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ ജോലികളും പുരോഗമിക്കുന്നുണ്ട്.
إرسال تعليق