ശുഭ ചിന്തകളുടെ 'ഓർമപ്പെടുത്തൽ' ഏഴാം ഭാഗം പ്രകാശനം ചെയ്തു

 


തിരു:പണ്ഡിതനും പ്രബോധകനുമായ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി,ഓർമപ്പെടുത്തൽ എന്ന പേരിൽ ദിവസേന ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന ഹ്രസ്വ സന്ദേശ സമാഹാരം (ഏഴാം ഭാഗം) തിരുവനന്തപുരത്ത് ദാറുൽ അർഖം കോളേജിൻ്റെ ശരീഅ കോളേജ് ഗ്രീൻ ക്യാമ്പസ് ഉദ്ഘാടന സമ്മേളനത്തിൽ പ്രകാശനം ചെയ്തു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നസീർ ഷഹിൽ ഒമാൻ ഇസ്‌ലാഹീ സെൻ്റർ ഭാരവാഹി ഇജാസ് അഹ്മദിന് കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.ദാറുൽ അർഖം കോളേജ് ഡയറക്ടർ ശറഫുദ്ദീൻ,അർഖം കോളേജ് ലക്ചറർ അർഷദ് അൽ ഹികമി എന്നവർ സംസാരിച്ചു.  മതപരമായ നിയമനിര്‍ദ്ദേശങ്ങളും വിധിവിലക്കുകളും,സദുപദേശവും ഉള്‍ക്കൊള്ളുന്നതാണ് ഓർമപ്പെടുത്താലിന്റെ ഓരോ ഭാഗവും.ജനങ്ങള്‍ സത്യമാര്‍ഗവുമായി പരിചയപ്പെടുകയും,ശുഭ ചിന്തകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തതോടുകൂടിയാണ് കര്‍മവശങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഓരോ ഭാഗങ്ങളും പലപ്പോഴായി പ്രസിദ്ധീകരിക്കാനായത്.

Post a Comment

أحدث أقدم