മുതുകുറിശ്ശിയിൽ തെരുവുനായ ശല്യം ശക്തം: മുതുകുറുശ്ശി സ്വദേശിക്ക് കടിയേറ്റു

 


 തച്ചമ്പാറ: മുതുകുറിശ്ശി അമ്പലപ്പടിയിൽ തെരുവ് നായ ശല്യം ശക്തം. മുതുകുറിശ്ശിയിൽ നിരവധി ആളുകളെ തെരുവുനായ ആക്രമിക്കുന്നതായി പരാതി. ഇന്ന് മുതുകുറിശ്ശി അമ്പലപ്പടി സ്വദേശി ശങ്കരനാരായണനാണ് കടിയേറ്റത്. മുതുകുറുശ്ശി സ്കൂളിന് സമീപത്തായാണ് തെരുവുനായ ആക്രമിച്ച് കടിച്ചത്.ഇയാളെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആയും കടിയേറ്റവരുണ്ട് എന്ന് പ്രദേശവാസികൾ പറയുന്നു.പാൽ പത്രം വിതരണം ചെയ്യുന്നവർക്കും കാൽനട സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും വളരെയധികം ഭീഷണി ആകുകയാണ് പ്രദേശത്തെ തെരുവുനായ കൂട്ടം.അമ്പലപ്പടിയിൽ വെള്ള നിറമുള്ള നായ കൊടും അക്രമകരമായാണ് ജനങ്ങൾക്ക് ഉപദ്രവം സൃഷ്ടിക്കുന്നത് എന്നും പഞ്ചായത്തും വേണ്ടപ്പെട്ട അധികാരികളും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഉടൻ തന്നെ വേണ്ട നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം. 

Post a Comment

أحدث أقدم