തച്ചമ്പാറ :കർഷക ദിനത്തോടനുബന്ധിച്ചു തച്ചമ്പാറ പഞ്ചായത്ത്, തച്ചമ്പാറ കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കർഷക ദിനാചരണം നടത്തി.പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു അധ്യക്ഷനായ പരിപാടിയിൽ കെ.ശാന്തകുമാരി എം.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു.വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത മുഖ്യാഥിതിയായി.കർഷക സെമിനാർ നെല്ലിയാമ്പതി ഓറഞ്ച ആൻഡ് വെജിറ്റബിൾ ഫാം സൂപ്രണ്ട് പി.സാജിദലി നയിച്ചു.കൃഷി ഓഫീസർ ആർദ്ര എസ് രഘുനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പുന്നക്കലടി,ജില്ലാ പഞ്ചായത്ത് അംഗം റെജിജോസ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക് ജോൺ, എം.അബൂബക്കർ,തനൂജ രാധാകൃഷ്ണൻ,പി.വി.കുര്യൻ, ആയിഷ ബാനു കാപ്പിൽ,ഒ.നാരയണൻകുട്ടി എന്നിവർ സംസാരിച്ചു.
إرسال تعليق