കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാത കാഞ്ഞികുളത്ത് റോഡിന് കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ഇന്ന് ഉച്ചക്ക് 12.30 നാണ് സംഭവം നടന്നത്. പെട്ടെന്ന് ശക്തി പ്രാപിച്ച കാറ്റിലും മഴയിലും മാണ് റോഡിന്റെ വശത്തുള്ള ആൽമരം ഇലക്ട്രിക് പോസ്റ്റിന് മുകളിലൂടെ റോഡിലേക്ക് വീണത്. സംഭവം നടക്കും വഴി ആ സമയത്ത് ആരും ആ വഴി യാത്ര ചെയ്യാതിരുന്നത് രക്ഷയായി.മരം വീണതിനെ തുടർന്ന് മണിക്കുറുകളോളമാണ് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ചത്. തുടർന്ന് വാഹനങ്ങൾ മണ്ണാർക്കാട് നിന്ന് ടിപ്പു സുൽത്താൻ,കല്ലടിക്കോട്,ഉമ്മനഴി റോഡുകൾ വഴി തിരിഞ്ഞാണ് വാഹനങ്ങൾ പാലക്കാട്ടേക്ക് പോയത്.ഫയർഫോഴ്സ്,നാട്ടുകാർ തുടങ്ങിയവരുടെ പ്രയത്നഫലമായി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.കെഎസ്ഇബി അധികൃതരും,പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.
കാഞ്ഞികുളത്ത് റോഡിന് കുറുകെ മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
The present
0
إرسال تعليق