മുണ്ടൂർ :കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന മുണ്ടൂർ എൻ എൻ എം ബി പൊന്നേത്ത് സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ പൂർത്തിയായ ശീതീകരിച്ച കെട്ടിടം വിവിധ പരിപാടികളോടു കൂടി ആഗസ്റ്റ് 28 വ്യാഴം രാവിലെ 11 മണിക്ക് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും. ഒരു പ്രദേശത്തിന്റെ മഹത്തായ സ്വപ്നങ്ങൾക്ക് ജീവൻ പകർന്ന സുകൃത വിദ്യാലയമാണ് പൊന്നേത്ത് സ്കൂൾ. മുണ്ടൂരിലെയും പരിസരപ്രദേശങ്ങളിലെയും ആയിരങ്ങൾക്ക് അറിവ് പകർന്ന പൈതൃക വിദ്യാലയമാണിത്. സ്മാർട്ട് ക്ലാസ് റൂം ഊട്ടുപുര,എയർ കണ്ടീഷൻഡ് ക്ലാസ് മുറികൾ,ഫുട്ബോൾ ടർഫ് നിർമ്മാണം ഉദ്ഘാടനം എന്നിവയും നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. മലമ്പുഴ എംഎൽഎ എ.പ്രഭാകരൻ അധ്യക്ഷനാകും.എം പി വി.കെ.ശ്രീകണ്ഠൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത,വത്സൻ മഠത്തിൽ,സിനി സഹദേവൻ,സ്കൂൾ മാനേജർ ദിനേശ് കുമാർ,തുടങ്ങി വിദ്യാഭ്യാസ വൈജ്ഞാനിക സാമൂഹ്യ രംഗത്തെ നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. സ്കൂൾ പ്രധാന അധ്യാപകൻ കെ.സുരേഷ് റിപ്പോർട്ട് അവതരിപ്പിക്കും.
മുണ്ടൂർ പൊന്നേത്ത് സ്കൂൾ,ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28ന്
Samad Kalladikode
0
إرسال تعليق