ചളവ മൈത്രി ലൈബ്രറിയിൽ, ഇബ്നു അലിയുടെ തറുതല നോവൽ ചർച്ച ചെയ്തു

 


എടത്തനാട്ടുകര: നാലു തലമുറയുടെ ആത്മ സംഘർഷങ്ങൾ,ലളിത ഭാഷയിൽ,പുരുഷ കേന്ദ്രീകൃത കുടുംബത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷങ്ങളും അടിച്ചമർത്തലുകളും ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഇബ്നു അലി എടത്തനാട്ടുകരയുടെ പ്രഥമ നോവലായ തറുതല അടിസ്ഥാനമാക്കി ചളവ മൈത്രി ഗ്രന്ഥശാലയിൽ പുസ്തക ചർച്ച നടത്തി.മലപ്പുറം വിജിലൻസ് സി.ഐ.ജ്യോതീന്ദ്ര കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് റഫീക്ക് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് സി.ടി.മുരളീധരൻ ആമുഖ പ്രഭാഷണം നടത്തി.നിഖിൽ പുത്തൻപുരക്കൽ പുസ്തകം പരിചയപ്പെടുത്തി.കെ.സേതുമാധവൻ, ശ്രീധരൻ പനച്ചിക്കുത്ത്, ഗ്രന്ഥശാല സെക്രട്ടറി പി.അജേഷ്,സീനത്ത് അലി,പി. നീലകണ്ഠൻ,സി. പ്രതീഷ്,അഡ്വ.ബെന്നി അഗസ്റ്റിൻ,എൻ. കൃഷ്ണകുമാർ,എ. വിപിൻ ദാസ്,കൃഷ്ണൻ കൊഴിഞ്ഞു പോക്കിൽ,തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ഗ്രന്ഥകർത്താവ് ഇബ്നു അലി മറുമൊഴി നടത്തി.ഗ്രാമത്തിൻ്റെ പരിമിതിയും വികാസവുംവിശുദ്ധിയും പരസ്പര സ്നേഹവും കടന്നു വരുന്ന നോവൽ സ്ത്രീകളുടെ പഴയ അനുഭവവും പുതിയ തലമുറയുടെ  ചിന്താവഴികളും ചർച്ച ചെയ്യുന്നുണ്ട്.അടുത്തൂൺ പറ്റിയ ഒരാളുടെ തിരിഞ്ഞു നോട്ടത്തിലൂടെ ഉരുത്തിരിയുന്ന നോവൽ ഓർമകളുടെ കലവറയാണെന്നും എടത്തനാട്ടുകര ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നുവെന്നും ചർച്ച അഭിപ്രായപ്പെട്ടു.

Post a Comment

أحدث أقدم