8 കിലോ കുറുവ അരി,1 ലിറ്റർ വെളിച്ചെണ്ണ ഉൾപ്പെടെ 17 ഇനം നിത്യോപയോഗ സാധനങ്ങൾ 1430 രൂപക്ക്.ഓണം സഹകരണ വിപണി ആരംഭിച്ചു.


കല്ലടിക്കോട്:കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സഹകരണ സംഘം ഇടക്കുറുശ്ശി എൻ എ എം പ്ലാസയിൽ ആരംഭിച്ച ഓണം സഹകരണ വിപണി 2025 ന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ജിജി മാത്യു നിർവഹിച്ചു.വൈസ് പ്രസിഡന്റ് വി.കെ.തുഷാർ അധ്യക്ഷനായി.ഒരു കുടുംബത്തിന് ആവശ്യമുള്ള മുഴുവൻ സാധനങ്ങളും നൽകാൻ കഴിയുന്ന വിപണന കേന്ദ്രങ്ങളായിട്ടാണ് ഓരോ വർഷവും ഓണച്ചന്ത സംഘടിപ്പിച്ചു വരുന്നത്.സബ്സിഡിയോടെ നൽകുന്ന 17 ഇനം നിത്യോപയോഗ സാധനങ്ങൾ ഓണക്കിറ്റിലുണ്ട്. പൊതു മാർക്കറ്റിൽ രണ്ടായിരത്തിലേറെ വില വരുന്ന കിറ്റാണ്  ഏകദേശം 30% മുതൽ 50% വരെ വിലക്കുറവിൽ,1430 രൂപയ്ക്ക് ഇവിടെ നൽകുന്നത്.സെപ്റ്റംബർ മൂന്നു വരെ ഓണച്ചന്ത പ്രവർത്തിക്കും. കരിമ്പ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എച്ച്.ജാഫർ ആദ്യ വില്പന നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധിക, മോഹനൻ,എം.ചന്ദ്രൻ, മണ്ണാർക്കാട് താലൂക്ക് ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ സി.പി.സജി, തുടങ്ങിയവർ സംസാരിച്ചു.എൻ.എ.ഷമീർ സ്വാഗതവും കെ.ഗീത നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم