തച്ചമ്പാറ:കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നവീണു ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തച്ചമ്പാറയിൽ വീണ ആരോഗ്യമന്ത്രി ജോർജിന്റെ കോലം കത്തിച്ചു .യുഡിഫ് കോങ്ങാട് നിയോജകമണ്ഡലം ചെയർമാൻ പി എസ് ശശികുമാർ പ്രതിഷേദപ്രകടനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സച്ചു ജോസഫ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ, പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു,ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാമചന്ദ്രൻ,സക്കീർ, നൗഫൽ പൂന്തൊടി എന്നിവർ പ്രസംഗിച്ചു.
إرسال تعليق