തച്ചമ്പാറ: പഞ്ചായത്തിൻറെ നേതൃത്വത്തിൽ കർഷക സെമിനാറും വിജയോത്സവവും നടത്തി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.പ്രീത ഉദ്ഘാടനം ചെയ്തു., പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു അധ്യക്ഷനായി. തച്ചമ്പാറ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും,വിവിധ സന്നധ പ്രവർത്തനങ്ങളിൽ പങ്കാളിയായവരെയും അനുമോദിച്ചു. പി.ഹരിഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ എം പി. രമ്യ ഹരിദാസ് മുഖ്യഥിതിയായി. ശാരദ പൊന്നകലടി, നിസാമുദീൻ പൊന്നംകോട്, പി.എസ്.ശശികുമാർ എന്നിവർ സംസാരിച്ചു.
إرسال تعليق