കല്ലടിക്കോട് :ദേശീയപാത കല്ലടിക്കോട് പാറോക്കോട് ഇറക്കത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം ഉണ്ടായി. ശനിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന വാഹനം കയറ്റം കയറുന്നതിനിടെ ഗീർ നിശ്ചലമായി എന്നാണ് ഡ്രൈവർ പറഞ്ഞു. റോഡിൻറെ മധ്യത്തിലായതിനാൽ ഇരുവശത്തുകൂടി ചെറിയ രീതിയിൽ വാഹനം കടത്തിവിടുകയായിരുന്നു. മലപ്പുറത്തുനിന്നും പാലക്കാട് ലോഡ് എടുക്കാനായി പോകുയായിരുന്നു വാഹനം. കല്ലടിക്കോട് പോലീസും നാട്ടുകാരും ചേർന്ന് ഇരുവശത്തുനിന്നുമുള്ള വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രിച്ചു. ഒരു മണിക്കൂറിനുശേഷം മണ്ണുമാന്തി എത്തിയാണ് വാഹനത്തെ റോഡിൻറെ വശത്തേക്ക് മാറ്റാനായത്.
إرسال تعليق