മലങ്കര സുറിയാനി കത്തോലിക്കാസഭ മുവാറ്റുപുഴ ഭദ്രാസനം കരിമ്പ മേഖല,ധന്യൻ മാർ ഈവാനിയോസ് അനുസ്മരണവും പദയാത്രയും

 


കരിമ്പ :പുനരൈക്യപ്രസ്ഥാനത്തിൻ്റെ പ്രണേതാവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സ്ഥാപകനുമായ ധന്യൻ മാർ ഈവാനിയോസ് പിതാവിൻ്റെ 72-ാമത് ഓർമ്മപ്പെരുന്നാൾ കരിമ്പമേഖലയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 6-ാം തീയ്യതി ഞായറാഴ്ച്ച കരിമ്പ സെൻ്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന പള്ളി അങ്കണത്തിൽ (മാർ ഈവാനിയോസ് നഗർ) വെച്ച് വളരെ ആഘോഷപൂർവ്വം നടത്തുന്നതായി ഭാരവാഹികൾ അറിയിച്ചു. അഭിവന്ദ്യ ആൻ്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ (കൂരിയ ബിഷപ്പ്) ഈ തിരുനാൾ ദിനത്തിൽ മുഖ്യ കാർമികത്വം വഹിക്കും.തിരുനാൾ ദിനത്തിൽ ഭക്തിനിർഭരമായ പദയാത്ര കാഞ്ഞിക്കുളം ഹോളി ഫാമിലി പള്ളി അങ്കണത്തിൽ നിന്നും ചിറക്കൽപ്പടി സെൻറ് ജോർജ് ദേവാലയം അങ്കണത്തിൽ നിന്നും ആരംഭിച്ച നിർമ്മലഗിരി മരിയൻ തീർത്ഥാടന പള്ളി അങ്കണത്തിൽ സംഗമിക്കുന്നു. പദയാത്രയ്ക്ക് അഭിവന്ദ്യ പിതാവ് സ്വീകരണം നൽകുന്നു.തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും ശേഷം അനുസ്മരണ യോഗവും സംഘം നടക്കുന്നു. 

മേഖല വികാരി വെരി.റവ ഫാ. ചെറിയാൻ ചെന്നിക്കരയുടെ നേതൃത്വത്തിൽ റവ. ഫാ. പൗലോസ് കിഴക്കനേടത്ത്, റവ. ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട്, റവ. ഫാ. മരിയ ജോൺ, റവ. ഫാ. ജോസഫ് പുല്ലുകാലായിൽ , റവ. ഫാ. ജേക്കബ് കൈലാത്ത്,റവ.ഫാ. പൗലോസ് പരിയാരത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ അനുസ്മരണ പദയാത്രയിലും മറ്റും കോയമ്പത്തൂർ സെൻ്റ് തോമസ്, ആരോഗ്യമാത മിഷൻ, ഒലവക്കോട്, കോങ്ങാട്, കാഞ്ഞിക്കുളം, ജെല്ലിപ്പാറ, ചിറക്കൽപ്പടി, ഇരുമ്പാമുട്ടി, മണ്ണാർക്കാട്, കരിമ്പ ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ പങ്കെടുക്കും.

അനുസ്മരണ യോഗത്തിൽ സൺഡേ സ്കൂളിലും പൊതു പരീക്ഷകളിലും മറ്റ് മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുന്നു.സമാപന ആശിർവാദത്തിന് ശേഷം സ്നേഹ വിരുന്നോടുകൂടി അനുസ്മരണ സമ്മേളനം അവസാനിക്കും.

Post a Comment

أحدث أقدم