അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ടൈപ്പ് 2 പ്രമേഹ ബോധവൽക്കരണ ക്ലാസ് അനുകമ്പ.പ്രമേഹത്തിന്റെ കാരണം, പ്രതിരോധം,നിയന്ത്രണ മാർഗങ്ങൾ,പ്രമേഹത്തെ പ്രതിരോധിക്കാൻ ആവശ്യമായ ഭക്ഷണ നിയന്ത്രണവും ജീവിതശൈലി മാറ്റങ്ങളും തുടങ്ങിയവയെക്കുറിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും പങ്കു വെച്ചു. പ്രധാനാധ്യാപകൻ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഡെപ്യുട്ടി എച്ച്. എം. ലിസി അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ബിജു ജോസ്, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഷീബ ഫൈസൽ, പി. മജീദ്, അധ്യാപകരായ ഫിറോസ് കീടത്ത്, കെ. ജയസുധ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഫാത്തിമ ദാരിയ,ജിയ,ശിദ ഫാത്തിമ എന്നിവർ ജാഗ്രത ക്ലാസിന് നേതൃത്വം നൽകി.
إرسال تعليق