പ്രഥമ കൃതി സ്റ്റേറ്റ് വെൽഫയർ സാഹിത്യ പുരസ്കാരം എഴുത്തുകാരി ജ്വാലാമുഖിക്ക്

തിരു:മലയാള സാഹിത്യ അക്കാദമി  ആൻഡ് റിസർച്ച് സെന്ററിന്റെ പ്രഥമ കൃതി സ്റ്റേറ്റ് വെൽഫയർ  സാഹിത്യ പുരസ്കാരം പ്രമുഖ എഴുത്തുകാരി ജ്വാലാമുഖിക്ക്.ചെറുകഥാ വിഭാഗത്തിൽ ‘പെൺനീറുകൾ' എന്ന  കഥാസമാഹാരത്തിനാണ് അവാർഡ്.ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് നടക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.പതിനഞ്ച് വർഷം ഫെല്ലോഷിപ്പും പ്രശസ്തിപത്രവും മൊമെന്റോയുമടങ്ങുന്നതാണ് പുരസ്‌കാരം.അവാർഡിന് അർഹമായ കൃതി സാഹിത്യ അക്കാദമി തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കും.തിരക്കഥാകൃത്ത്, ഗാനരചയിതാവ്,നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രവൃത്തിക്കുന്ന ജ്വാലാമുഖി തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയാണ്.ഡിസി ബുക്സ് പുറത്തിറക്കിയ പൊളിറ്റിക്കൽ ത്രില്ലർ വേട്ടനായ്ക്കൾ,സൂപ്പർ റൈറ്റർ അവാർഡ് നേടിയ ചാരുഹാസിനി(മാൻകൈന്റ് ലിറ്ററേച്ചർ) പ്രണയവീഞ്ഞും നീയും(ചിത്രരശ്മി) എന്നിങ്ങനെ പന്ത്രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم