ഇൻസൈറ്റ് പതിനഞ്ചാമത് മേള സെപ്തംബറിൽ. വിപുലമായ സമൂഹ പ്രദർശന പരിപാടികളുമായി ടീം ഇൻസൈറ്റ്

 

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സൃഷ്ട്ടിന്മുഖ കൂട്ടായ്മ "ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്"കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി ചലച്ചിത്രത്തിന്റെ ശക്തിയും സൗന്ദര്യവും അതീവ ഹ്രസ്വ ചിത്രങ്ങളിലൂടെ സ്വായത്തമാക്കുകയും അവ സാധാരണ ജനങ്ങളിലേക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഒരു ചെറു സംഘമാണ് " ഇൻസൈറ്റ്. ഇതിനോടകം നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുകയൂം അവ നിരവധി ദേശീയ അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദര്ശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ പതിനഞ്ചു വർഷമായി പാലക്കാട് അഞ്ചുമിനുട്ടിൽ താഴെയുള്ള ഹ്രസ്വചിത്രങ്ങൾക്കായി അന്താരാഷ്ട ചലച്ചിത്ര മേള നടത്തിവരുന്നു.

വിദേശരാജ്യങ്ങളിൽ നിന്നുള്ള 2500 ഓളം ചിത്രങ്ങൾ ഇതിനോടകം ഈ പതിനഞ്ചു കൊല്ലത്തിനിടയിൽ പ്രദര്ശിപ്പിച്ചു കഴിഞ്ഞു. ഓരോ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും അതിന്റെ അണിയറ പ്രവർത്തകരെ പരിചയപ്പെടുത്തി അവരുമായി പ്രേക്ഷകർക്ക് നേരിട്ട് സംവദിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊണ്ടാണ് മേള നടത്തി വരുന്നത്.മൽസര ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ നല്കുന്നതിനു പുറമെ ജൂറിമാർ മേളയിൽ നേരിട്ടെത്തി ചിത്രങ്ങളെ വിലയിരുത്തി സംസാരിക്കുകയും ചെയ്യാറുണ്ട്.ഈ വരുന്ന സെപ്തംബര് 13 ,14 തിയ്യതികളിലായി ഇൻസൈറ്റിന്റെ പതിനഞ്ചാമത് മേള നടക്കാൻ പോകുകയാണ്. മേളയിലേക്കുള്ള ചിത്രങ്ങൾ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31 ആണ്.അതിന്റെ മുന്നോടിയായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഹൈക്കു ചിതാരങ്ങൾ. മൈന്യൂട്ര് ചിത്രങ്ങൾ, അഞ്ചുമിനിറ്റ് ദൈർഘ്യത്തിൽ കുറവുള്ള ഹ്രസ്വ ചിത്രങ്ങൾ, വിദേശ ഹ്രസ്വ ചിത്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഒന്നര മണിക്കൂറിൽ കൂടാത്ത ഒരു പാക്കേജ് ഇതിനായി തയാറാക്കിയിട്ടുണ്ട്.ഈ പാക്കേജ് പൊതു ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ വേണ്ട സൗകര്യവും അവസരവും നൽകണമെന്ന് മാത്രം.ഹ്രസ്വചിത്രങ്ങളെയും അവയുടെ സാധ്യതകളെക്കുറിച്ചും ഞങ്ങൾ ഒരു ആമുഖം നൽകുകയും, ചിത്രങ്ങളുടെ പ്രദർശന ശേഷം കുട്ടികളുമായി സംവദിക്കാനും ടീം ഇൻസൈറ്റ് തയ്യാറുമാണ്.സിനിമ പ്രദര്ശനത്തിനു ആവശ്യമായ ഹാളും പ്രോജെക്ടറും താല്പര്യമുള്ള കുട്ടികളെയും താങ്കളുടെ ഭാഗത്തുനിന്നും തയ്യറാക്കേണ്ടതുള്ളൂ.മറ്റു ചിലവുകൾ ഒന്നും തന്നെയില്ല.മുൻകൂട്ടി അറിയിച്ചാൽ ആ ദിവസം ടീം ഇൻസൈറ്റ് വന്നു പ്രദർശനം നടത്തുകയും ചെയ്യും.ഫോൺ:+919496094153

Post a Comment

أحدث أقدم