മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലമല ബിവറേജ് ഔട്ട് ലൈറ്റ് ആരംഭിക്കുന്നതിനെതിരെ കല്ലമല പ്രദേശത്തുള്ള ജനകീയ സമരസമിതി ആരംഭിച്ച റിലേ സത്യാഗ്രഹം 24 ദിവസം പിന്നിടുമ്പോൾ, സമര സത്യാഗ്രഹ പന്തൽ സന്ദർശിച്ച് പിഡിപി നേതാക്കൾ പിന്തുണ അറിയിച്ചു.ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാവുന്ന തരത്തിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 400 ഓളം കുടുംബം താമസിക്കുന്ന വഴിയരികിലാണ് ഈ ഔട്ട്ലൈറ്റ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ഔട്ട്ലൈറ്റ് സ്ഥാപിക്കാനുള്ള തീരുമാനം ബന്ധപ്പെട്ട അധികാരികൾ പുന:പരിശോധിക്കണമെന്ന് പിഡിപിനേതാക്കൾ സമരപ്പന്തൽ സന്ദർശിച്ചുകൊണ്ട് പറഞ്ഞു.ബിവറേജ് സ്ഥാപിക്കാനുള്ള തീരുമാനം അധികാരികൾ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു,പിഡിപി നേതാക്കളായ മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മച്ചിങ്ങൽ ഒക്കെ അബ്ദുള്ള മുസ്‌ലിയാർ മുഹമ്മദാലി ചിറക്കൽ പടി,ഹമീദ് ചൂരിയോട് എന്നിവർ സമര നേതാക്കന്മാരുമായി സംസാരിച്ചു
ജനവാസമേഖലയിൽ ബിവറേജസ് അനുവദിക്കില്ല. സമര സത്യാഗ്രഹ പന്തൽ പിഡിപി നേതാക്കൾ സന്ദർശിച്ചു
Samad Kalladikode
0
إرسال تعليق