കല്ലടി എം.ഇ.എസ് കോളേജ് പരിസരത്ത് ബിവറേജസ് ഔട്ട്ലെറ്റ്. കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

 

മണ്ണാർക്കാട്:കുമരംപുത്തൂർ എം.ഇ.എസ് കല്ലടി കോളേജ് പരിസരത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെതിരെ പി.ഡി.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ ഔട്ട്ലെറ്റ് ആരംഭിക്കുന്നതിനെതിരെ പി.ഡി.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് മച്ചിങ്ങൽ,ജില്ലാ ജോയിൻ്റ് കൺവീനർ ഷാഹുൽ ഹമീദ്,മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുള്ള മുസ്‌ലിയാർ എന്നിവർ ചേർന്ന് മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പിഡിപി നേതാക്കൾ ആവശ്യപ്പെട്ടു. ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നത് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും,ഇത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും കമ്മിറ്റി ആരോപിച്ചു.ഔട്ട്ലെറ്റ് സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

Post a Comment

أحدث أقدم