മണ്ണാർക്കാട്:'കേരളം ലഹരിയിൽ മുങ്ങുമ്പോൾ,ഉപരിപ്ലവമായ നടപടികള്‍ മാത്രം പോരാ,കാര്യക്ഷമമായ ഇടപെടലുകള്‍ വേണമെന്ന് മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി പറഞ്ഞു.ലഹരി വില്പനക്കാരെ രക്ഷിക്കാൻ പൊതുപ്രവർത്തകർ രംഗത്തുവരരുത്.വ്യാജമദ്യം,കഞ്ചാവ് വിൽപ്പനയും ഉപയോഗവും, മായം കലർന്ന കള്ള് നിർമ്മാണം-വിൽപ്പന, മയക്കുമരുന്ന്,നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിപണനം-ഉപയോഗം എന്നിവ തടയാൻ നടപടികൾ ഊർജ്ജിതമാക്കാതെ ഈ നാട് ഇനി രക്ഷപ്പെടില്ല.ജില്ലാ അതിർത്തികളിലും,സംസ്ഥാന അതിർത്തികളിലും ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് അതുവഴി കടന്നു പോകുന്ന മുഴുവൻ വാഹനങ്ങളേയും ആളുകളേയും പരിശോധനക്ക് വിധേയമാക്കണം.തീരദേശങ്ങളിലും, ഫിഷ് ലാന്റിങ്ങ് സെന്ററുകളിലും, തുറമുഖങ്ങളിലും ജാഗ്രത കർശനമാക്കണം.ഇടവഴികൾ, കാനനപാതകൾ എന്നിവിടങ്ങളിലും പോലീസിനെ വിന്യസിക്കണം. പിടിക്കപ്പെടുന്നവർക്ക് കനത്ത ശിക്ഷ നൽകുമ്പോൾ മാത്രമേ ഭീതിയും ഭയവും പിന്തിരിയാനുള്ള മനസ്സും ഉണ്ടാകൂ.ലഹരി മനുഷ്യജീവിതത്തെ തകർക്കുന്ന ഒരു ഭീകരശക്തിയാണ്.ആദ്യമൊരു രസം പോലെ തോന്നിയാലും,പിന്നീട് അതിന്റെ പിടിയിൽ പെട്ട് മനുഷ്യൻ അടിമയാകുന്നു. ശാരീരികമായും മാനസികമായും,സാമ്പത്തികമായും,ആയുസ്സിനേയും നശിപ്പിക്കുന്ന ഒന്നാണ് ലഹരി.കൃത്യമായി തിരിച്ചറിയാതെ ജീവൻ പിഴിയപ്പെടുന്നു.യുവതലമുറയെ ലഹരി വളരെ വേഗത്തിൽ ആകർഷിക്കുന്നു.അനാവശ്യ ചിന്തകളിൽനിന്ന് രക്ഷപ്പെടാൻ പലരും ലഹരിയുടെ സഹായം തേടുന്നു. പക്ഷേ,അതൊരു താൽക്കാലിക മോഹമേ, ദീർഘകാല ദുഃഖത്തിന്റെ വാതിലാണ്.യുവാക്കളെയും വിദ്യാർത്ഥികളെയും അവരുടെ കർമ്മശേഷി നല്ല മാർഗത്തിൽ വിനിയോഗിക്കാൻ ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരം ഉണ്ടാകണം.കുടുംബവും സമൂഹവും തകർന്നു പോകാൻ ഈ ലഹരി വ്യാപനം ഇടയാക്കുന്നു. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികൾ അനിവാര്യമാണ്. അതോടൊപ്പം ലഭ്യത കുറയ്ക്കുകയും വിപണനം ചെയ്യുന്നവരെ രക്ഷപ്പെടുത്തുന്ന സമീപനം മാറ്റുകയും വേണം.ചെറുപ്പക്കാരെ നന്മയുടെ വഴിയിൽ ജീവിക്കാൻ മനസ്സു പകരണം.വിശ്വാസവും ആത്മവിശ്വാസവും മുതലാക്കിയാൽ ലഹരിയെ തോൽപ്പിക്കാം.ഓരോ വ്യക്തിയുടെയും ജീവനും സ്വപ്നങ്ങളും കവർന്നെടുക്കുന്നു ലഹരി. ചില നേരങ്ങളിൽ മറ്റുള്ളവരും ഇതിന്ന് ഇരയാവേണ്ടിവരുന്നു.ഒരാളുടെ ലഹരി ഉപയോഗം മൂലം സ്വയം ഇല്ലതെയാവുന്നതിനോടൊപ്പം മറ്റുള്ളവരെ കൂടെ ഇല്ലാതാക്കുന്നു.മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന ഭ്രമാത്മകതയുണ്ടാക്കുന്ന വസ്തുക്കൾ ഇപ്പോൾ ലഹരിയായി പടരുന്നുണ്ട്. ലഹരി ഉണ്ടാക്കുന്ന എല്ലാ തരം വസ്തുക്കളുടെയും ലഭ്യത കുറയ്ക്കാനും, രാസ ലഹരി ശരീരത്തിന്റെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാക്കുന്ന ക്ഷതം പുതുതലമുറയെ ബോധ്യപ്പെടുത്തി ഇത്തരം വിപത്തിൽ നിന്ന് അകറ്റാനും സാമൂഹ്യപ്രതിബദ്ധതയുള്ളവർ ഒന്നിച്ചു മുന്നോട്ടു വരണം
'കേരളം ലഹരിയിൽ മുങ്ങുമ്പോൾ,ഉപരിപ്ലവമായ നടപടികള്‍ മാത്രം പോരാ,കാര്യക്ഷമമായ ഇടപെടലുകള്‍ വേണമെന്ന് ജോൺ മരങ്ങോലി
Samad Kalladikode
0
إرسال تعليق