കല്ലടിക്കോട് എ യു പി സ്കൂളിന് യു എസ് എസ് പരീക്ഷയിൽ മികച്ച നേട്ടം.സ്കൂളിലെ ആറ് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് യോഗ്യത നേടി.പൊതുവിദ്യാഭ്യാസ രംഗം എല്ലാവരും താത്പര്യപൂർവം ഗൗരവത്തോടെയാണ് കാണുന്നത്.വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിന് ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയും അക്കാദമിക മികവ് വർധിപ്പിക്കുന്നിന് അധ്യാപക-രക്ഷാകർത്തൃ സമിതി ഫലപ്രദമായ ഇടപെടൽ നടത്തുന്നതായും,യു പി തലത്തിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായും പ്രധാന അധ്യാപകൻ പ്രമോദ് വർഗീസ് പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാർഥികളിൽ കേന്ദ്രീകരിച്ചുള്ള നവീന പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
إرسال تعليق