കല്ലടിക്കോട്: ഓപ്പറേഷൻ സിന്ധൂരിലൂടെ പാക്കിസ്ഥാൻ ഭീകരതയ്ക്ക് ശക്തമായ മറുപടി നൽകിയ ഭാരത സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി കരിമ്പാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി.മാപ്പിള സ്കൂളിൽ നിന്നും ആരംഭിച്ച യാത്ര കല്ലടിക്കോട് ദീപ ജംഗ്ഷൻ അവസാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ബിജെപി കരിമ്പാ മണ്ഡലം പ്രസിഡണ്ട് നിധിൻ ശങ്കർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി. വി. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി എം ശിവദാസ്, ബിജെപി കല്ലടിക്കോട് കരിമ്പ ഏരിയ പ്രസിഡണ്ടുമാരായ പി ശരത്ത്, ജയപ്രകാശ് കാളിയോട്, കാരകുർശ്ശി മണ്ഡലം പ്രസിഡണ്ട് എ കൃഷ്ണദാസ്, ബീന ചന്ദ്രകുമാർ, സി ആർ സ്നേഹ, സി.രേഷ്മ, പി.മാധുരി, കെ ആർ.വിജയൻ, ഒ ആർ ശിവൻ, പി ജയരാജ്, തൊട്ടിയിൽ അനൂപ് എന്നിവർ പങ്കെടുത്തു.
إرسال تعليق