പാലക്കാട്:സ്കൂൾ പഠന കാലത്ത് സ്വായത്തമാക്കാൻ കഴിയാതെ പോയ നൃത്തത്തെ നെഞ്ചോട് ചേർക്കാനായതിന്റെ നിർവൃതിയിലാണ് കൊടുവായൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശോഭ തെക്കേടത്ത്.കൊടുവായൂർ 'നടനോദയ' നൃത്തസംഗീത വിദ്യാലയത്തിൽ ചലച്ചിത്ര നടിയും നർത്തകിയുമായ കലാമണ്ഡലം പ്രസീദ ജയൻ എന്ന അധ്യാപികയുടെ കീഴിൽ പരിശീലനം നേടിയ ശോഭ ടീച്ചർ ഗുരുവായൂർ അമ്പലനടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിന് മുമ്പിൽ മോഹിനിയാട്ടം അവതരിപ്പിച്ചു.26 വർഷമായി അധ്യാപന രംഗത്തുള്ള ശോഭ,8 വർഷമായി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സ്ഥാനം വഹിക്കുന്ന വലിയ ഉത്തരവാദിത്വത്തിനിടയിലും,ദയ ചാരിറ്റബിൾ ട്രസ്റ്റിലൂടെ ജീവകാരുണ്യ-സാമൂഹ്യ സേവന രംഗത്തും സജീവമാണ്.ഹയർ സെക്കന്ററി തലം വിജയശതമാനത്തിൽ കൊല്ലങ്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനത്താണ് കൊടുവായൂർ ഹയർ സെക്കന്ററി സ്കൂൾ.ഔദ്യോഗിക തിരക്കിനിടയിലുംമനസ്സിൽ താൽപര്യമുണ്ടായിരുന്നതുകൊണ്ട് നൃത്തം പഠിക്കാൻ വലിയ ബുദ്ധിമുട്ടു തോന്നിയില്ല.തന്റെ ജന്മദിനത്തിൽ തന്നെ ഗുരുവായൂരപ്പന്റെ നടയിൽ ഭഗവാന്റെ ഇഷ്ടമായ മോഹിനി വേഷത്തിൽ അരങ്ങേറ്റം കുറിക്കുവാൻ സാധിച്ചു.ഇതിനെല്ലാം നിമിത്തമായത് പ്രിയപ്പെട്ട ഗുരു കലാമണ്ഡലം പ്രസീദ ജയനാണെന്ന് ടീച്ചർ അവരെ ചേർത്തുപിടിച്ച് പറഞ്ഞു.ക്ലാസ്സിക്കല്‍ കലകൾ പൊതുവെ ഇഷ്ടമാണ്.തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ എന്തും നമുക്ക് നേടിയെടുക്കുവാൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായി അറുപതോളം കുട്ടികൾ നൃത്താവതരണം നടത്തി.ഓരോരുത്തരും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.അക്കൂട്ടത്തിൽ ശോഭ ടീച്ചറുടെ അവതരണം ഗംഭീരവും മനോഹരവുമായെന്ന് പരിശീലക പ്രസീദ പറഞ്ഞു.അരങ്ങേറ്റം കാണാൻ ഭർത്താവും സുഹൃത്തുക്കളും ദയ പ്രവർത്തകരും എത്തിയിരുന്നു.
إرسال تعليق