ശ്രീകൃഷ്ണപുരം: മീഡിയസെന്ററും ഫൈനൽ കട്ട് ഓൺലൈനും സംയുക്തമായി ഗീതം സംഗീതം എന്ന പേരിൽ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനായും, ഓൺസ്റ്റേജുമായിട്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നാല് കാറ്റഗറികളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.ആദ്യ വിഭാഗം 12 വയസ്സു വരെയുള്ള കുട്ടികൾക്കും രണ്ടാമത് വിഭാഗം 12 വയസ്സിനു മുകളിലുളള കുട്ടികൾ മുതൽ 18 വയസ്സ് വരെയും,മൂന്നാമത് വിഭാഗം 18 വയസ്സിന് മുകളിലുള്ളവർ തൊട്ട്23 വയസ്സ് വരെയും, നാലാമത് വിഭാഗം 23 വയസ്സിന് മീതെയുള്ളവർക്കുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മെയ് 17 നുള്ളിൽ ഒരു മലയാളം സിനിമാഗാനം ആലപിച്ച് 9074294726 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യണം.ഈ നാലു കാറ്റഗറിയിൽ നിന്നായി തിരഞ്ഞെടുക്കുന്ന എട്ടു പേർ വീതം രണ്ടാമത്തെ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അത് ഓൺ സ്റ്റേജ് മത്സരമായി സംഘടിപ്പിക്കുകയും ചെയ്യും.മത്സരം നടക്കുന്ന വേദിയും,സമയവും, തിയ്യതിയും മത്സരാർത്ഥികളെ ഫോൺ മുഖേന അറിയിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നൽകും.പ്രവേശന ഫീസ് തികച്ചും സൗജന്യമായിരിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ 90742947 26 നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നും ഭാരവാഹികൾ പറഞ്ഞു.ഉണ്ണികൃഷ്ണൻ.സി,പി.വി.ശശിധരൻ,എം. കെ.നാരായണൻ നമ്പൂതിരി,ഗോപാലകൃഷ്ണൻ.സി.എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
إرسال تعليق