പാലിയേറ്റീവ് കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് പാലിയം ഇന്ത്യ പ്രസിദ്ധീകരിക്കുന്ന മാസിക'സഹയാത്ര'. പ്രചാരണ ക്യാമ്പയിന് തുടക്കമായി

 


 അലനല്ലൂർ : ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരളയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പാലിയേറ്റീവ് മാസിക സഹയാത്രയുടെ മണ്ണാർക്കാട് മേഖല പ്രചരണ ക്യാമ്പയിൻ തുടക്കം കുറിച്ചു.പാലിയേറ്റീവ് കെയർ പ്രസ്ഥാനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക പാലിയേറ്റീവ് കെയർ ജനപങ്കാളിത്തം ഉറപ്പാക്കുക ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ അതിവേഗത്തിൽ താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തിക്കുക പാലിയേറ്റീവ് കൂട്ടായ്മകളെ ഉയർത്തിക്കൊണ്ടു വരിക എന്നീ ലക്ഷ്യത്തോടുകൂടി പാലിയേറ്റീവ് കെയർ സംസ്ഥാന ഘടകമാണ് മാസിക പുറത്തിറക്കുന്നത് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് സോൺ ചെയർമാൻ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് ജില്ല പാലിയേറ്റിവ് കൂട്ടായ്മയായ കൺസോർഷ്യം ഓഫ് പാലിയേറ്റീവ് ഇനിഷ്യേറ്റിവ് ഇൻ പാലക്കാട് [സി. പി. ഐ.പി]സെക്രട്ടറി എസ്.പി. രാമകൃഷ്ണൻ ക്യാമ്പയിന് ഉദ്ഘാടന കർമ്മം നിർവഹിച്ചുമുഹമ്മദലി അൻസാരി മണ്ണാർക്കാട് ,മൻസൂർ മാഷ് തച്ചനാട്ടുകര,ഹംസ മാസ്റ്റർ കർക്കിടാംകുന്ന്,ശശിപാൽ അലനല്ലൂർ,റഹീസ് എടത്തനാട്ടുകര,പത്മജൻ മുണ്ടഞ്ചേരി എടത്തനാട്ടുകര , സിദ്ധീഖ് മാസ്റ്റർ മുറിയക്കണ്ണി,ഫാത്തിമ പൂതാനി, സൈനബ ടി പി എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് സോണൽ സെക്രട്ടറി അബൂ ഫൈസൽ അൻസാരി സ്വാഗതവും എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്ക് ചെയർമാൻ ജസീർ അൻസാരി നന്ദിയും പറഞ്ഞു.ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ കേരളയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന പാലിയേറ്റീവ് മാസിക 'സഹയാത്ര'യുടെ മണ്ണാർക്കാട് മേഖല പ്രചരണ ക്യാമ്പയിൻ

Post a Comment

Previous Post Next Post