വേനൽ മഴയും ശക്തമായ കാറ്റും. മലയോര മേഖലയിൽ നാശനഷ്ടം

 


കരിമ്പ :വ്യാഴം വൈകുന്നേരത്തോടെ മൂന്നേക്കർ,മീൻവല്ലം മലയോര മേഖലയിൽ വീശിയടിച്ച കാറ്റും മഴയും നാശനഷ്ടങ്ങൾക്കിടയാക്കി.വേനൽ മഴയ്ക്കൊപ്പം കൊടും കാറ്റും എത്തി.മലയോര മേഖലയിൽ ഇത് വൻ നാശ നഷ്ടത്തിന് ഇടയാക്കി.മഴക്കൊപ്പം ആഞ്ഞടിച്ച കൊടുംകാറ്റ് കരിമ്പയിലെ മലയോര പ്രദേശത്ത് വലിയ തോതിലുള്ള നാശ നഷ്ടങ്ങൾ വിതച്ചു.തുപ്പനാട്- മീൻവല്ലം റോഡിൽ ചെമ്പൻതിട്ട, വഴുക്കപ്പാറ, മരുതുംകാട്, മൂന്നക്കർ എന്നിവിടങ്ങളിൽ വഴി നീളെ മരങ്ങൾ വീണ് കിടക്കുകയാണ്.

വൈദ്യുതി പോസ്റ്റുകൾ പലയിടത്തും ഒടിഞ്ഞ് വീണതിനാൽ മലയോര മേഖലയിലേയ്ക്കുള്ള വൈദ്യുതി വിതരണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വിവരമറിഞ്ഞെത്തിയ ഫയർ ആൻ്റ് റെസ്ക്യൂ ഫോഴ്സ് രാത്രി വൈകിയും മരങ്ങൾ മുറിച്ചുനീക്കി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ്.കല്ലടിക്കോട്-വാക്കോട് തുടിക്കോട് റോഡിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.കാറ്റിൽ മരം വീണ് തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞൻ്റെ വീടിൻ്റെ മേൽക്കൂര തകർന്നു.

Post a Comment

Previous Post Next Post