രോഗീ പരിചരണം ഗുണപ്രദമായ മാറ്റങ്ങൾ. പാലിയേറ്റീവ് ക്ലിനിക്കുകളുടെ മേഖല സംഗമം നടത്തി



എടത്തനാട്ടുകര:പാലക്കാട് ജില്ല പാലിയേറ്റിവ് കൂട്ടായ്മയായ കൺസോർഷ്യം ഓഫ് പാലിയേറ്റീവ് ഇനിഷ്യേറ്റിവ് ഇൻ പാലക്കാട് [സി. പി. ഐ.പി] നേതൃത്വത്തിൽ മണ്ണാർക്കാട് മേഖലയിലെ ക്ലിനിക്കുകളുടെ സംഗമം എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ നടന്നു.

       മണ്ണാർക്കാട് മേഖലയിലെ അട്ടപ്പാടി,കരിമ്പ,മണ്ണാർക്കാട് , തച്ചനാട്ടുകര,അലനല്ലൂർ,കർക്കിടാംകുന്ന്,എടത്തനാട്ടുകര തുടങ്ങിയ ക്ലിനിക്കുകളിലെ പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുത്തത്.പാലിയേറ്റീവ് ക്ലിനിക്കുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക രോഗികൾക്ക് വീടുകളിൽ തന്നെ മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുക പൊതുജന പങ്കാളിത്തം ഉറപ്പാക്കുക രോഗിക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഫാമിലി ട്രെയിനിങ് നടത്താനും തീരുമാനിച്ചു. വിദ്യാർത്ഥികൾ സ്ത്രീകൾ എന്നിവരെ സാന്ത്വന പരിചരണത്തിനു വേണ്ടി സജ്ജമാക്കുക എന്നീ കാര്യങ്ങൾ ക്യാമ്പിൽ ചർച്ചയായി

ജില്ലാ പാലിയേറ്റീവ് കെയർ കൂട്ടായ്മയുടെ ചെയർമാൻ ഹുസൈൻ ചെർപ്പുളശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ മണ്ണാർക്കാട് സോണൽ ചെയർമാൻ അബ്ദുറഷീദ് മാസ്റ്റർ ചതുരാല അദ്ധ്യക്ഷൻ വഹിച്ചു. സോണൽ സെക്രട്ടറി അബൂ ഫൈസൽ അൻസാരി സ്വാഗതവും എടത്തനാട്ടുകര പാലിയേറ്റീവ് കെയർ ക്ലിനിക്ക് സെക്രട്ടറി റഹീസ് എടത്തനാട്ടുകര നന്ദിയും പറഞ്ഞു യോഗത്തിൽ സി.പി. ഐ.പി സെക്രട്ടറി എസ്.പി.രാമകൃഷ്ണൻ ചർച്ചകൾക്ക് നേതൃത്വം നൽകി യോഗത്തിൽ മുഹമ്മദലി അൻസാരി മണ്ണാർക്കാട്,മൻസൂർ മാഷ് തച്ചനാട്ടുകര,ഹംസ മാസ്റ്റർ കർക്കിടാംകുന്ന്,ശശിപാൽ അലനല്ലൂർ,പത്മജൻ മുണ്ടഞ്ചേരി എടത്തനാട്ടുകര,സിദ്ധീഖ് മാസ്റ്റർ മുറിയക്കണ്ണി,ഫാത്തിമ പൂതാനി, സൈനബ ടി പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post