യോഗാപരിശീലനം ആരംഭിച്ചു


തച്ചമ്പാറ : തച്ചമ്പാറ ഗ്രാമപഞ്ചായത്തി ന്റെയും മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൗജന്യ യോഗാപരിശീലനം ആരംഭിച്ചു.ക്ലബ്‌ പ്രസിഡന്റ് പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ സെക്രട്ടറി എ ആർ രവിശങ്കർ സ്വാഗതവും ഭരണ സമിതിയംഗം എം രാമചന്ദ്രൻ ഉദ്ഘാടനവും നിർവ്വഹിച്ചു.തച്ചമ്പാറ ആയുർവേദാശുപത്രിയിലെ ഡോ. മഞ്ജുഷജോസ് ആണ് പരിശീലനം നൽകുന്നത്. 15 ദിവസത്തോളം നടത്തുന്ന ക്യാമ്പിൽ പ്രദേശത്തെ 30തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. രാവിലെ 9 മണി മുതൽ 11:30 വരെ ക്ലാസുകൾ നടക്കുന്നു.

Post a Comment

Previous Post Next Post