വാളയാർ ഡാമിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 


പാലക്കാട്:വാളയാർ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി മണ്ണാർക്കാട് നെല്ലിപ്പുഴ ആണ്ടിപ്പാടം ആബിദ് കർപ്പൂരൻ്റെ മകൻ അൻസിലാണ് (18) മരിച്ചത്.ഇന്നലെ വൈകിട്ട് 7 മണിയോടു കൂടിയാണ് കോയമ്പത്തൂരിലെ സ്വകാര്യ എൻജിനീയറിങ് കോളജ് വിദ്യാർഥിയായ അൻസിൽ സഹപാഠികളായ 12 അംഗ സംഘത്തോടൊപ്പമാണ് ഡാമിലെത്തി യത്.ഇവർ തമിഴ്‌നാട് അതിർത്തിയിലെ പിച്ചനൂർ ഊടുവഴിയിലൂടെയാണു ഡാമിലേക്ക് ഇറങ്ങി യത്.അൻസിലിനെ കാണാതായതോടെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇവർ നാട്ടുകാരുടെ : സഹായത്തോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.വാളയാർ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post