തച്ചമ്പാറ:മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി.പൂക്കളം, റിട്ടയേഡ് വനിതാ ജീവനക്കാരുടെ തിരുവാതിരക്കളി,നാണയ ശേഖരപ്രദർശനം, വിവിധയിനം ഓണക്കളികൾ തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ഉദ്ഘാടന ചടങ്ങിന് സെക്രട്ടറി ഏ. ആർ. രവിശങ്കർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചയോഗം തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബു നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.നാണയ ശേഖരപ്രദർശനം നടത്തിയ രാമൻകുട്ടിയെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കൃഷ്ണദാസൻ മാസ്റ്റർ ചടങ്ങിൽ ആദരിച്ചു.കെ.യു.പീറ്റർ, വി.കെ. രമേശ്,കുഞ്ഞുമുഹമ്മദ്,കൃഷ്ണൻകുട്ടി,ചാണ്ടി തുണ്ടുമണ്ണിൽ,ഭാസുര വിനോദ്,എം.സീതാലക്ഷ്മി തുടങ്ങിയവർ ആശംസാപ്രസംഗ നടത്തി.എം.രാമചന്ദ്രൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.ജയേഷ്,വിഷ്ണുശങ്കർ ,നിഷാന്ത്, ലൈബ്രേറിയൻ ബേബി തുടങ്ങിയവർ കളികൾ നിയന്ത്രിച്ചു.മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി.പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.
إرسال تعليق