പാലക്കാട്:ജീവിതവീഥിയിൽ വെളിച്ചംപകർന്ന ഗുരുക്കന്മാരെ അധ്യാപക ദിനത്തിൽ ആദരിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭ 32-ാം വാർഡിലെ മുതിർന്ന അധ്യാപകരായ സ്നേഹാനഗറിലെ ദാസൻ മാഷ്,നൂർഗാർഡനിലെ ആനി ടീച്ചർ എന്നിവരെ വാർഡ് കൗൺസിലർ എം.സുലൈമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.അറിവിന്റെ വഴിയിൽ കൈപിടിച്ചുനടത്തിയ ഗുരുക്കന്മാർക്ക് ഹൃദയത്തിന്റെ ആഴത്തിൽനിന്നൊരു സ്നേഹാദരം. വാർഡ് സമിതി ഭാരവാഹികളായ പി.ലുഖ്മാൻ,പി. അബ്ദുൽഹക്കീം എന്നിവർ പങ്കെടുത്തു.
إرسال تعليق