മണ്ണാർക്കാട് ഐ.ടി.എച്ച്.ഇൻസ്റ്റിറ്റിയൂഷനിൽ ഓണം ആഘോഷിച്ചു: ആഘോഷത്തിൽ മുഹമ്മദ് ഷാബിറിന്റെ അതിസാഹസികമായുള്ള പരിപാടിയിൽ ഞെട്ടിത്തരിച്ച് വിദ്യാർത്ഥികൾ

 

മണ്ണാർക്കാട്: പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനമായ മണ്ണാർക്കാട് ഐ.ടി.എച്ച്.ഇൻസ്റ്റിറ്റിയൂഷനിൽ ഓണാഘോഷപരിപാടികൾ നടന്നു.പൂക്കളമത്സരം,വിവിധ കലാപരിപാടികൾ,ഡി.ജെ.പ്രോഗ്രാം എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ബാക്ക് ഹാൻഡ് പുഷ് അപ് വിത്ത് കാപ് എന്ന അതികഠിന പുഷ് അപ് രീതിയിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയ പാലക്കാട് തച്ചമ്പാറ സ്വദേശി മുഹമ്മദ് ഷാബിർ മുഖ്യാതിഥിയായി. വേദിയിൽ മുഖ്യ അതിഥിയായി എത്തിയ മുഹമ്മദ് ഷാബിർ അതിസാഹസികമായുള്ള പരിപാടികൾ അവതരിപ്പിച്ചു.ഒരു വിരൽ കൊണ്ട് സെവൻ അപ്പ് ടിൻ കുത്തി പൊട്ടിക്കൽ, ഇരുമ്പ് കമ്പി വായിൽ വെച്ച് വളയ്ക്കുക,ഹോട്ട് വാട്ടർ ബാഗ് വായ്ക്കൊണ്ട് ഊതി വിയർപ്പിച്ച് പൊട്ടിക്കുക, ഗ്ലാസ് ബോട്ടിൽ കൈകൊണ്ട് പൊട്ടിക്കുക, മരക്കഷ്ണത്തിൽ ആണി കൈകൊണ്ട് അടിച്ച് കേറ്റുക, നോൺസ്റ്റിക് പാത്രം കൈകൊണ്ട് വളച്ച് മടക്കുക,ഒരു വിരലിൽ പുഷ് അപ്പ്, ഒരു കൈയിൽ പുഷ് അപ്പ്, കൈ വിട്ട് വിട്ട് പുഷ് അപ്പ്,കൈമലത്തി പുഷ് അപ്പ് എന്നിങ്ങനെയുള്ള വിവിധതരം കലാപരിപാടികൾ ആണ് മുഹമ്മദ് ഷാബിർ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഷാബിറിന്റെ പ്രകടനങ്ങൾ വിദ്യാർത്ഥികളിൽ മറക്കാൻ പറ്റാത്ത അനുഭവങ്ങൾ സൃഷ്ടിക്കുകയായിരുന്നു.


വേദിയിൽ അധ്യാപകൻ അലക്സ് ഷാബിറിനെ ആശംസകളേകി പൊന്നാട അണിയിച്ച് ആദരിക്കുകയും പ്രധാന അധ്യാപകൻ പ്രമോദ് കെ ജനാർദ്ദനൻ മൊമെൻ്റോ നൽകുകയും ചെയ്തു.അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് നേതൃത്വം നൽകി.ഇൻസ്റ്റിറ്റിയൂഷനിൽ നടന്ന പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം ഫാർമസി വിദ്യാർത്ഥികളും,രണ്ടാം സമ്മാനം നേഴ്സിങ് വിദ്യാർത്ഥികളും സ്വന്തമാക്കി.





Post a Comment

أحدث أقدم