തച്ചമ്പാറ:ഓണാഘോഷത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവം മുതുകുർശ്ശി സ്വദേശികളായ രണ്ടുപേരെ കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്‌തു. മുതുകുറിശ്ശി ഉഴുന്നുപറമ്പ് ചെന്തറാണിൽ വീട്ടിൽ വിഷ്‌ണുദാസ്,(28), സഹോദരൻ ബാലുദാസ്, (32) എന്നിവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്‌തത്.ബുധനാഴ്ചയാണ് സംഭവം ഓണാഘോഷവുമായി ബന്ധപ്പെട്ട് തച്ചമ്പാറ മുതുകുറിശ്ശി കീരാതമൂർത്തി അമ്പല മൈതാനത്ത് നാടൻപാട്ട് കഴിഞ്ഞ ശേഷം പുറത്തെത്തി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് നടന്ന അക്രമത്തിൽ മുതുകുറിശ്ശി ഉള്ളിക്കൻ ചേരിയിൽ ബാലൻകുട്ടിയുടെ മകൻ സതീഷ് (31) ന് കുത്തേൽക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലടിക്കോട് ഇൻസ്പെക്ടർ ജി.എസ്.സജി, യുടെ നേതൃത്വത്തിൽ എസ്.ഐ ബാലകൃഷ്ണൻ, ഉദയൻ, കെകാർത്തിക്,പികൃഷ ദാസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
إرسال تعليق