അപകടം സംഭവിച്ച ശേഷം പ്രതികരിച്ചാൽ മതിയോ? ദേശീയ പാത ടി ബി ജംഗ്ഷനിൽ സ്കൂളിന് മുമ്പിൽ വെള്ളക്കെട്ട്. അധികൃതർ തിരിഞ്ഞു നോക്കുന്നില്ല

 


കല്ലടിക്കോട്: കല്ലടിക്കോട് ടി ബി യിൽ ഗവ.എൽപി സ്കൂളും എ യു പി സ്‌കൂളും സ്ഥിതി ചെയ്യുന്നിടത്ത് ദേശീയ പാതയോട് ചേർന്നുള്ള രൂക്ഷമായ വെള്ളക്കെട്ടും ചെളിയും രണ്ടു വിദ്യാലയത്തിലേക്കും വരുന്ന കുട്ടികളുടെ സഞ്ചാരത്തെ പ്രതിസന്ധിയിലാക്കുകയാണ്.വെള്ളക്കെട്ടും ചെളിയും അപകടം ക്ഷണിച്ചു വരുത്തുന്നതിനാൽ അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്ക പഞ്ചായത്ത് ഭരണ സമിതിയെ അറിയിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയാണെന്ന് പറഞ്ഞ് പരിഹരിക്കാനാവശ്യമായ ഒരുനടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.ചെറിയകുട്ടികൾ പഠിക്കുന്ന രണ്ടു വിദ്യാലയമാണ്.മഴയുള്ളപ്പോൾ റോഡിന്റെ ഒരു വശത്ത് പൂർണ്ണമായും, സ്കൂൾമതിലിനു ചുറ്റും മഴവെള്ളവും ചെളിയും കെട്ടിനിൽക്കുന്ന കാഴ്ചയാണ്.പൊതുവെ അപകട കേന്ദ്രമാണ് ഇവിടെ.പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും കാടും ചെളിയും മൂടിയ ഈ സ്കൂള്‍ പരിസരം ഒന്നു കണ്ടിരുന്നെങ്കിൽ.

Post a Comment

أحدث أقدم