മണ്ണാർക്കാടിന് ഇതുവരെ ആസ്വദിക്കാനാവാത്ത നാടൻ രുചി വൈവിധ്യങ്ങളുമായി ഷെഫ് പാലാട്ട് നാടൻ കോഴി ഫെസ്റ്റ് ജൂലൈ 22 മുതൽ ഓഗസ്റ്റ് 15 വരെ സംഘടിപ്പിക്കുന്നതായി മാനേജ്മെന്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കർക്കടകമാസത്തിൽ ഒട്ടേറെ ഔഷധ ഗുണങ്ങൾ ഉള്ള നാടൻ കോഴിയുടെയും കരിങ്കോഴിയുടെയും വൈവിധ്യമാർന്ന വിഭവങ്ങളും ഒപ്പം ഔഷധ കൂട്ടുകൾ അടങ്ങിയ കർക്കിടക കഞ്ഞിയും നാടൻകോഴി ഫെസ്റ്റിന്റെ ഭാഗമായി ഷെഫ്പാലാട്ട് റസ്റ്റോറന്റിൽ ലഭ്യമാകും.ഔഷധകഞ്ഞിക്കു പുറമെ കരിങ്കോഴി പൊള്ളിച്ചത്, കരിങ്കോഴിയും കപ്പയും, കരിങ്കോഴി ചട്ടിക്കറി, കരിങ്കോഴിസൂപ്പ്,തുടങ്ങി ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളിലൂടെ മുന്നേറുന്ന മലയാളിക്ക് തന്റെ ശാരീരിക വിഷമതകൾ പരിഹരിക്കുന്നതിനും ശരീരത്തിന് കൂടുതൽ ഉന്മേഷം പകരുന്നതിന് ആവശ്യമായ വിവിധ നാടൻ ചികിത്സകൾ നടത്തുന്നതിനും പണ്ടുമുതലേ നമ്മൾ തിരഞ്ഞെടുക്കുന്ന കർക്കിടക മാസത്തിൽ ഇത്തരത്തിൽ ഒരു നാടൻ കോഴി ഫെസ്റ്റ് സംഘടിപ്പിക്കുന്നത് എല്ലാവർക്കും വിവിധ നാടൻ സ്വാദിഷ്ട വിഭവങ്ങൾ ലഭ്യമാകുന്നതിന് സഹായകമാകുമെന്ന് മാനേജിംങ്ങ് ഡയറക്ടർ അജിത്ത് പാലാട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഡയറക്ടർ അഭിലാഷ് പാലാട്ട്, പി ആർ ഒ ശ്യാംകുമാർ,ഓപ്പറേഷൻ മാനേജർ രാജീവ്,ഷെഫ് ഹരീഷ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
إرسال تعليق