വിദ്യാലയങ്ങളിലെ നിർബന്ധിത പാദസേവ പ്രാകൃത കാലത്തേക്ക് മടങ്ങാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗം: എൻ.വൈ.സി-എസ്

 


മണ്ണാർക്കാട്:വിദ്യാലയങ്ങളിലെ നിർബന്ധിത പാദസേവ പ്രാകൃത കാലത്തേക്ക് മടങ്ങാനുള്ള സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണെന്ന് എൻ.വൈ.സി-എസ്, എൻ.എസ്.സി-എസ് കാരാകുറുശ്ശി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് എൻ. വൈ. സി-എസ് സംസ്ഥാന വൈസ് പി എ അബ്ദുള്ള പറഞ്ഞു.പാദപൂജ ചെയ്ത് നേടിയതല്ല പൊരുതി നേടിയതാണ് വിദ്യാഭ്യാസമെന്നും ഇക്കൂട്ടർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.എൻ.വൈ.സി-എസ് മണ്ഡലം പ്രസിഡന്റ് അജീഷ് പി ആർ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ  അബ്ദുൽ നാസർ, ആയിഷ ബാനു,സിദ്ധീഖ് പി,ഷെബിൻ തൂത,മുഹമ്മദ്‌ ബാസിൽ, ഷരീഫ് കെ.പി,നീതു രതീഷ്,അനന്തു കൃഷ്ണൻ മുഹമ്മദ്‌ അജ്മൽ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم