കല്ലടിക്കോട്: കല്ലടിക്കോട് വാഹന അപകടം. നിയന്ത്രണ വിട്ട കാർ ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്കിന് പുറകിൽ ഉണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു.മേലേമഠം വെങ്ങാമറ്റത്തിൽ ലിസി (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കം എ.കെ ഹാളിനു സമീപത്തായാണ് അപകടം സംഭവിച്ചത്. കാർ ദേശീയ പാതയിലേക്ക് പ്രവേശിക്കവെ പുറകിൽ നിന്ന് വന്ന ബൈക്ക് മുന്നിലൂടെ കടന്നുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ തട്ടിയ കാറിൻ്റെ നിയന്ത്രണം വിട്ടു. റോഡിലേക്ക് വീണ ബൈക്കിൽ ദേശീയപാതയിലൂടെ വന്ന ഓട്ടോയും വാനും ഇടിച്ചാണ് അപകടമുണ്ടായത്.
إرسال تعليق