കല്ലടിക്കോട്:സമന്വയ കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷം- 2025ന്റെ ഭാഗമായി പൊതുജനങ്ങൾക്കായി തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നു.മത്സരത്തിന് പേര് സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 10 ആണ്.കരിമ്പ ഗവ: ഹയർസെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. പരമാവധി 10 പേരാണ് ഒരു ടീമിൽ ഉണ്ടാകേണ്ടത്.ഇതിൽ ഗായകർ 2 പേർ ആകാം.എന്നാൽ രണ്ടു പേരും പാടണം.പാട്ട് റെക്കോർഡായി ഉപയോഗിക്കുന്നതിനേക്കാൾ പാടുന്നതിനാണ് മുൻഗണന.നോക്കി പാടാൻ പാടുള്ളതല്ല.കുഴിതാളഠ ഒഴികെ മറ്റു വാദ്യോപകരണങ്ങൾ ഒന്നും ഉപയോഗിക്കരുത്.കളിയിൽ അഭിനയമോ,മുദ്രകളോ പാടില്ല. പാരമ്പര്യത്തനിമയുള്ള ചുവടുകളും വേഷവിധാനവും ആയിരിക്കണം.പഴയ തിരുവാതിരപ്പാട്ടുകൾ അതിന്റെ ക്രമത്തിലാണ് ഉപയോഗിക്കേണ്ടത്. പരമാവധി സമയം 10 മിനിട്ടാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് 2001, 1501, 1001 എന്നിങ്ങനെ ക്യാഷ്പ്രൈസ് നല്കുന്നതാണ്.റജിസ്ട്രേഷൻ:9497824463
Post a Comment