കല്ലടിക്കോട്:എ ജി കെ പി സിനിമാസ് അവതരിപ്പിക്കുന്ന ആന്റണി ജോർജ് സംവിധാനം ചെയ്യുന്ന 'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ നാല് ഗാനങ്ങളുടെ ഓഡിയോ റിലീസ് കല്ലടിക്കോട് ബാല സിനിമാസ് സമീപത്തുള്ള,റോസ് വില്ലയിൽ നടത്തി. സിനിമ-ടിവി താരം ബിബിൻ ജോർജ് ഗാനോപഹാരം പ്രകാശനം ചെയ്തു.ദുബായിലാണ് സിനിമയുടെ ചിത്രീകരണ തുടക്കം.കല്ലടിക്കോട്,അട്ടപ്പാടി,മലമ്പുഴ,കാഞ്ഞിരപ്പുഴ പോലുള്ള പ്രകൃതി ശാലീനതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും സിനിമയുടെ ചിത്രീകരണം നടക്കും.നാട്ടു പ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.നാടകപ്രവർത്തകരും നാടൻ പാട്ട്,മിമിക്രി, കലാകാരന്മാരും ഉൾപ്പെടെ നിരവധി ഗ്രാമീണ കലാകാരന്മാർ അണിനിരക്കുന്നതാണ് ചിത്രം.പ്രമീള ശിവൻ, രഞ്ജിത്ത് കാവുംപടി, എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്.സംവിധായകൻ ആന്റണി ജോർജ്,രവി അടിയത്ത്,യൂസുഫ് പാലക്കൽ,തുടങ്ങിയവർ ഓഡിയോ പ്രകാശന ചടങ്ങിൽ സംസാരിച്ചു.
'ആനന്ദിന്റെ കുടുംബ വിശേഷങ്ങൾ' സിനിമയിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശനം ചെയ്തു
Samad Kalladikode
0
Post a Comment